ഒരു ഐസിസി പ്രൊഫൈൽ Microsoft Windowsൽ ഇൻസ്റ്റാൾ ചെയ്യുന്നു

പ്രൊഫൈൽ ഒരു ഉപകരണത്തിലേക്ക് കയറ്റുന്നതിനും എംബഡ്ഡട് കാലിബ്രേഷൻ കർവുകൾ ഉപയോഗിക്കുന്നതിനുമുള്ള പ്രക്രിയ Microsoft Windowsന്റെ ഒരോ പതിപ്പിലും വ്യത്യാസമാണ്.

വിന്‍ഡോസ് എക്സ് പി

Windows Explorerൽ പ്രൊഫൈലിൽ റൈറ്റ് ക്ലിക്ക് ചെയ്തിട്ട് പ്രൊഫൈൽ ഇൻസ്റ്റാൾ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക. ഇത് പ്രൊഫൈലിനെ ശരിയായ അറയിലേക്ക് യാന്ത്രികമായി പകർത്തിക്കോളും.

എന്നിട്ട് നിയന്ത്രണ കേന്ദ്രം ▸ നിറം എന്നത് തുറന്നിട്ട് പ്രൊഫൈൽ ഉപകരണത്തിലേക്ക് ചേർക്കുക.

താങ്കൾ വിന്‍ഡോസ് എക്സ് പിയിൽ നിലവിലുള്ള ഒരു പ്രൊഫൈൽ മാറ്റിസ്ഥാപിക്കുകയാണെങ്കിൽ, മുകളിലുള്ള കുറുക്കുവഴി പ്രവർത്തിക്കുകയില്ല. യഥാർത്ഥ പ്രൊഫൈൽ മാറ്റിസ്ഥാപ്പിക്കപ്പെടണമെങ്കിൽ പ്രൊഫൈലുകൾ തന്നത്താൻ C:\Windows\system32\spool\drivers\color ലേക്ക് പകർത്തണം.

പ്രൊഫൈൽ കാലിബ്രേഷൻ കർവുകൾ വീഡിയോ കാർഡിലേക്ക് പകർത്തുന്നതിന് Windows XPക്ക് ഒരു പ്രക്രിയ തുടക്കത്തിൽ പ്രവർത്തിപ്പിക്കുന്നത് ആവശ്യമാണ്. ഇത് Adobe Gamma, LUT Loader അല്ലെങ്കിൽ സൗജന്യമായ Microsoft Color Control Panel Applet. ഉപയോഗിച്ച് ചെയ്യാവുന്നതാണ്. രണ്ടാമത് പറഞ്ഞിരിക്കുന്നത് ഉപയോഗിക്കുന്നത് ഒരു പുതിയ നിറം ഇനം നിയന്ത്രണ പാളിയിലേക്ക് ചേർക്കുകയും സ്വതേയുള്ള പ്രൊഫൈലിൽ നിന്നുള്ള കാലിബ്രേഷൻ കർവുകൾ തുടക്കത്തിൽ തന്നെ സജ്ജീകരിക്കുന്നത് അനുവദിക്കുകയും ചെയ്യുന്നു.

വിന്‍ഡോസ് വിസ്റ്റ

Microsoft Windows Vista വീഡിയോ LUTയിൽ നിന്നും ലോഗോണിനു, താൽകാലിക നിദ്രയ്ക്കു ശേഷം, UAC തിരശ്ശീല വരുമ്പോൾ കാലിബ്രേഷൻ കർവുകൾ അബദ്ധത്തിൽ നീക്കം ചെയ്യുന്നു. ഇത്, താങ്കൾ തന്നത്താൽ ഐസിസി പ്രൊഫൈൽ കാലിബ്രേഷൻ കർവുകൾ പുതുക്കണം എന്ന് അർത്ഥമാക്കുന്നു. താങ്കൾ എംബഡ്ഡട് കാലിബ്രേഷൻ കർവുകൾ ഉള്ള പ്രൊഫൈലുകൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ, കാലിബ്രേഷൻ അവസ്ഥ വൃത്തിയാക്കിയിട്ടില്ലെങ്കിൽ താങ്കൾ വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു.

വിന്‍ഡോസ് 7

Windows 7 Linuxനു സമാനമായ ഒരു വ്യവസ്ഥ പിന്തുണയ്ക്കുന്നു, അതിൽ പ്രൊഫൈലുകൾ സിസ്റ്റം-മുഴുവനായോ അല്ലെങ്കിൽ ഒരു പ്രത്യേക ഉപയോക്താവിനു വേണ്ടിയോ ഇൻസ്റ്റാൾ ചെയ്യാൻ സാധ്യമാണ്. എന്നിരുന്നാലും അവ ഒരേ സ്ഥലത്തു തന്നെയാണ് സൂക്ഷിക്കപ്പെടുന്നത്. Windows Explorerൽ പ്രൊഫൈലിൽ റൈറ്റ് ക്ലിക്ക് ചെയ്തിട്ട് പ്രൊഫൈൽ ഇൻസ്റ്റാൾ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ .icc പ്രൊഫൈൽ C:\Windows\system32\spool\drivers\colorലേക്ക് പകർത്തുക.

നിയന്ത്രണ കേന്ദ്രം ▸ നിറം കൈകാര്യം തുറന്നിട്ട് ചേർക്കുക ബട്ടൺ ക്ലിക്ക് ചെയ്ത് പ്രൊഫൈൽ സിസ്റ്റത്തിലേക്ക് ചേർക്കുക. സങ്കീർണ്ണമായത് എന്ന കിളിവാതിൽ ക്ലീക്ക് ചെയ്തിട്ട് ദൃശ്യം കാലിബ്രേഷൻ എന്നതിന് വേണ്ടി തിരയുക. കാലിബ്രേഷൻ കർവിന്റെ കയറ്റൽ Windows ദൃശ്യം കാലിബ്രേഷൻ ഉപയോഗിക്കുക എന്ന ചെക്ബോക്സിലൂടെയാണ് അനുവദിക്കുന്നത് എന്നാൽ ഇത് സംവേദനക്ഷമം അല്ല. ഇത് സിസ്റ്റം സംസ്ഥാപിതം മാറ്റുക ക്ലിക്ക് ചെയ്തിട്ട് സങ്കീർണ്ണമായത് എന്നതിലേക്ക് തിരിച്ച് വന്നിട്ട് ചെക്ബോക്സിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ സജ്ജമാക്കാം.

സംഭാഷണം അടച്ചിട്ട് നിലവിലുള്ള കാലിബ്രേഷനുകൾ പുനരാരംഭിക്കുക എന്നത് ക്ലിക്ക് ചെയ്ത് ഗാമാ റാമ്പ്സ് സജ്ജീകരിക്കുക. പ്രൊഫൈൽ കാലിബ്രേഷൻ ഇപ്പോൾ എല്ലാ ബൂട്ടിനു വേണ്ടിയും സജ്ജമാക്കപ്പെട്ടിരിക്കുന്നു.