ഐസിസി പ്രൊഫൈൽ ലിനക്സിൽ ഇൻസ്റ്റാൾ ചെയ്യുന്നു

താങ്കൾ gnome-color-manager അല്ലെങ്കിൽ colord-kde ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ .icc പ്രൊഫൈലിൽ ഡബിൾ ക്ലിക്ക് ചെയ്തിട്ട് Import ക്ലിക് ചെയ്യുക. അതിനുശേഷം താങ്കൾക്ക് പുതിയ പ്രൊഫൈൽ നിലവിലുള്ള ഒരു ഉപകരണത്തിലേക്ക് സിസ്റ്റം സജ്ജീകരണങ്ങൾ ▸ Color പട്ട ഉപയോഗിച്ച് നൽകാം.

പ്രൊഫൈൽ കാലിബ്രേഷൻ കർവുകൾ ലോഗിൻ ചെയ്യുമ്പോൾ യാന്ത്രികമായി കയറ്റപ്പെടുന്നു, അല്ലെങ്കിൽ എല്ലാ ഉപയോക്താക്കൾക്കും വേണ്ടി ക്രമീകരിക്കുക ബട്ടൺ ക്ലിക് ചെയ്തിട്ടുണ്ടെങ്കിൽ എല്ലാ ഉപയോക്താക്കൾക്കും വേണ്ടി പ്രാരംഭത്തിൽ കയറ്റാവുന്നതാണ്.